The Founder

1953 ജൂണിൽ സുവി. എം. ഇ. ചെറിയാൻ സുവിശേഷകൻ മാസിക പ്രസിദ്ധീകരണം ആരംഭിക്കുകയും, സഹോദരന്മാരായ പി കെ മാത്യൂസ്, സി വി ശാമുവേൽ എന്നിവർ തന്നോടൊപ്പം മാസികയുടെ പ്രവർത്തനത്തിൽ ഏറിയ പങ്കുവഹിക്കുകയും ചെയ്തു. ക്രൈസ്തവ സാഹിത്യരംഗത്ത് ഒരു വേറിട്ട ശബ്ദമായി നിലകൊള്ളുന്ന “സുവിശേഷകൻ മാസിക”യുടെ സ്ഥാപക ദർശനവും സുവിശേഷ വീക്ഷണവും തിരുവചനാടിസ്ഥാനത്തിൽ തന്നെ ഉറച്ചുനിന്നുകൊണ്ടുൽഭവിച്ചതാണ് . ഈ മാസിക സഭാ വ്യത്യാസമെന്യേ  കേരളീയ ക്രൈസ്തവ  കുടുംബങ്ങൾ ഏറ്റെടുത്തു. ആദ്യകാലങ്ങളിൽ സുവിശേഷകൻ മാസിക കല്ലിശ്ശേരിയിലുള്ള പ്രസ്സിൽ നിന്നാണ് അച്ചടിച്ചിരുന്നത്. എന്നാൽ 1967 മുതൽ അത് മധുരയിലുള്ള സ്വന്തം പ്രസ്സിൽ നിന്നും പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. തുടർന്ന് 1993 ഒക്ടോ. 2 ന് സുവി. എം. ഈ ചെറിയാൻ മഹത്വത്തിൽ ചേർക്കപ്പെടുകയും ചെയ്തു.

 

1993 നവംബർ മുതൽ സുവിശേഷകൻ മാസികയുടെ നടത്തിപ്പിനായി തന്റെ മൂത്തമകനായ സഹോദരൻ ജെയിംസ് ചെറിയാൻ മുന്നോട്ടു വന്നു. അനേക ദൈവജനത്തിന്റെ പ്രാർത്ഥനയും സഹകരണവും മുഖാന്തരമായി സുവിശേഷകൻ മാസികയുടെ പ്രവർത്തനം ഇന്ന് വരെയും തുടർന്ന് കൊണ്ടു പോകുവാൻ വലിയവനായ ദൈവം  സഹായിച്ചതോർത്ത്‌ കർത്താവിനു സകല മഹത്വവും കരേറ്റുന്നു .

2022 ഒക്ടോ.3 ന് ജെയിംസ് ചെറിയാൻ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടശേഷം
തൊട്ടടുത്ത മാസം മുതൽ തന്നെ തന്റെ ഏക മകനായ വിജു ചെറിയാൻ മാസികയുടെ പ്രവർത്തനം ഏറ്റെടുത്തു നടത്തി തുടങ്ങി. മാസികയുടെ രജിസ്ട്രേഷൻ ഇതുവരെയും പുതുക്കി ലഭിച്ചിട്ടില്ലാത്തതിനാൽ രണ്ടുമാസത്തിലൊരിക്കൽ സുവിശേഷകൻ മാസിക മധുരയിലെ സുവിശേഷകൻ പ്രസ്സിൽ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. പ്രിയ പിതാവിന്റെ ആഗ്രഹം പോലെ, കർത്താവ് വരുവോളം ഈ ശുശ്രൂഷ തുടരുവാൻ എല്ലാ ദൈവജനത്തിന്റെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.